പ്രളയ ദുരിതം അനുഭവിക്കുന്ന വയനാട് ജില്ലക്ക്
പ്രളയ ദുരിതം അനുഭവിക്കുന്ന വയനാട് ജില്ലക്ക് സ്വാന്തനമേകാൻ അവശ്യ സാധനങ്ങൾ നൽകി പാവറട്ടി സെന്റ് ജോസഫ് കോളേജ് വിദ്യാർത്ഥികൾ. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോളേജ് ഡയറക്ടർ ഫാ.ജിജോ തീത്തായ് സി.എം. ഐ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ.പി. ടി. ജോസ് ,പി.ടി.എ പ്രസിഡണ്ട് അഡ്വ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികൾ സമാഹരിച്ച 1300 കി.ഗ്രാം അരി, 100 കി.ഗ്രാം പഞ്ചസാര, 25 കി.ഗ്രാം പയർ 25 കി.ഗ്രാം കടല 25 കി.ഗ്രാം പരിപ്പ് എന്നിവയും മറ്റു അവശ്യ വസ്തുക്കളും പാവറട്ടി നാലാം വാർഡ് മെമ്പർ ശ്രീമതി ഗ്രേസി ഫ്രാൻസിസ് ഫാ.വർഗീസ് കാക്കശേരിക്ക് കൈമാറി .വിദ്യാർത്ഥി പ്രതിനിധി മിനോസാ മണ്ടേല നന്ദി പ്രകടിപ്പിച്ചു.
നന്ദി
ReplyDeleteനന്ദി
ReplyDelete